Patrick Kavanah
പാട്രിക്‌ കവനാ
(1904 - 1967)

(ഐറിഷ്‌ കവി. കര്‍ഷകനും ചെരുപ്പുകുത്തിയുമായിരുന്നു. ഓരോ ഋതുക്കളും മണ്ണിലുണ്ടാക്കുന്ന മാറ്റങ്ങളെ - അത്ഭുതങ്ങളെ -പ്പറ്റി അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു.)
മൊഴിമാറ്റം വി എം ഗിരിജ

1 മേയ്യ്ക്കു ശേഷം

വന്നു മേയ്‌, ഓരോ ചണ്ടി ഫീനിക്സും കുടയുന്നൂ
തന്‍ മിന്നും ചിറകുകള്‍, നിറമാര്‍ന്ന കുപ്പായം,
പാ ശാലയില്‍ തുപ്പും കേടാര്‍ന്ന ദുശ്ശീലങ്ങള്‍-
ക്കാരുമേ അടിതരാതാവുന്നൂ, സ്കൂള്‍മിസ്ട്രസ്സ്‌
കാണുകയല്ലോ നറും സ്വപ്നങ്ങള്‍ വേറേ വേറേ..
ലില്ലിയാക്കുത്സാഹത്താല്‍പ്പൂവിട്ടൂ രണ്ടോ മൂന്നോ
ദിവസം പിന്നെപ്പിന്നെയവള്‍ക്കും മടുപ്പായീ
പുല്ലില്‍ മേയുന്നൂ പൂട്ടും കുതിര അവര്‍ക്കിപ്പോള്‍
മിണ്ടാതെ പാവത്താന്മാര്‍ക്കിഷ്ടമാം പണിചെയ്യാം.
വെളിച്ചം - മിസ്റ്റിക്കാകാം വ്യാജമോ കളിയ്ക്കുന്നൂ
അകലെ മലകളില്‍ കാഴ്ചയ്ക്കു കണ്ണെത്താതെ.
ചിലരോതുന്നൂ അതു ദൈവ,മാദത്തിന്‍ ദൈവം
അവനാപ്പിള്‍തിന്നുംമുമ്പാദ്യം കണ്ടൊരാദ്ദൈവം.
പോകുന്നൂ മധുരിക്കും മേയ്‌ മാസം, ഇനി കവി
പാടണം മ യനാം ജൂണിന്റെ സ്തുതിഗീതം.

2 നാല്‍പതു വയസ്സിനുശേഷം

കാട്ടില്‍ നവംബറിനെ ഒരുമാത്ര പിടിച്ചുനിര്‍ത്തുവാന്‍
വീണ്ടുമോര്‍മ്മിച്ച ചില വികാരവേളകള്‍
മതിയായിരുന്ന കാലമുണ്ടായിരുന്നു.
അല്ലെങ്കില്‍, പ്രണയത്തിലൂടെ
നാം നമ്മുടേതാക്കിയ തെരുവുകള്‍.
പക്ഷെ ഇത്രമാത്രം പോര.
ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ട പണിയുണ്ട്‌.
അനുഭവസമ്പത്ത്‌.
ജീവിതമെന്തു പ ിപ്പിച്ചു എന്നു പറയൂ.
വ്യക്തകളെപ്പറ്റിമാത്രം പോരാ -
ഒരു നീണ്ടകാലയളവില്‍ അത്‌ നിഷ്ഫലമാണ്‌ -
മൂര്‍ത്തമായി, അതിന്റെ സത്തയാകെ വേണം.
രക്ഷകന്റേയും പ്രവാചകന്റേയും വേഷം.
ജീവിതത്തിന്റെ സാധാരണതകളെ
വികാരത്തിന്റെ ചൂളയില്‍ ഉരുക്കുക.
ദൈവത്തിന്റെ പ്രവൃത്തികള്‍
ഒരു പുതിയരീതിയില്‍ ഏറ്റെടുക്കുക.
ആയ്‌... ഉത്തരത്തിന്‌ ഉണ്ടായേക്കാവുന്ന
ഒരു ചോദ്യത്തെ ഊഹിച്ചറിയുക.

കൂടുതല്‍ കവിതകള്‍