Sunil Krishnan
തിരിഞ്ഞുനോക്കുമ്പോള്‍
കടലിന്റെ പാകമല്ലാത്ത
നീലച്ചെരുപ്പിട്ട്‌
തെന്നിത്തെന്നി
കുഞ്ഞുങ്ങളെപ്പോലെ
ഭൂമി നടക്കാനിറങ്ങുന്നത്‌
കണ്ടുനിന്നാല്‍ മതിവരില്ല

മുന്നോട്ടുനോക്കിയാല്‍
സഹിക്കാനാവില്ല
ചെരുപ്പിടാത്ത ഭൂമിയുടെ
മരുഭൂമിയിലെ കാലുകള്‍
നീരുവെച്ച്‌ കനത്ത്‌
അനങ്ങാതെ കിടക്കുന്നത്‌;
നടന്നു തീര്‍ക്കേണ്ട
ബാക്കിയെ മറന്ന്‌.

കൂടുതല്‍ കവിതകള്‍