Shylan
1 ബിന്ദുലക്ഷ്മി

പഴയ ഡയറിയില്‍
നിന്റെ പേരെഴുതിയേടത്തിരുന്ന്‌
ഒരു ഇരട്ടവാലന്‍ പൂച്ചി
തുരങ്കം പണിയുന്നു.

2 ചെകിടന്‍മല

ചന്ദ്രികയ്ക്കൊപ്പം
ആടുമേഞ്ഞൊളിച്ചിരുന്ന
കുറ്റിപ്പൊന്തകള്‍ക്കെല്ലാം
മുകള്‍പ്പരപ്പിലായി
ഒരു ഡെന്റല്‍ കോളേജ്‌.

3 ഓര്‍മ്മ

മിഴികളടച്ച
ഒറ്റമുറിയിരുട്ടില്‍
കറുത്തപൂച്ചയ്ക്കു
കൂട്ടിരുന്ന്‌
ജീവിതവുമായി
ഒത്തുതീരുന്നു.

കൂടുതല്‍ കവിതകള്‍