Vinod. T.P
മൗനം എന്നൊന്നുമല്ല
അതിനെ വിളിയ്ക്കേണ്ടത്‌

നിശ്ശബ്ദത
നിശ്ചലത
ശൂന്യത
എന്നൊക്കെ
തെളിവുകള്‍ നിരത്തിയാലും
മൗനത്തിന്‌ അതിനോടുള്ള
പേടി മാറുകയില്ല

ക്ഷമിക്കണം,
ഒരു ആത്മഹത്യാക്കുറിപ്പിലെ
അവസാനത്തെ അക്ഷരത്തിന്‌
ശേഷംവരുന്ന ഭാഗത്തെക്കുറിച്ചാണ്‌
പറഞ്ഞുവരുന്നത്‌.