Asmo Puthanchira
പക്ഷം

എനിക്ക്‌
പൊക്കമുണ്ടെന്ന്‌
നീയെന്റെ മുന്നില്‍
വന്നുനിന്നപ്പോളാണറിഞ്ഞത്‌

നിനക്ക്‌
മുന്നിലെത്തിയപ്പോഴാണ്‌
തടിമിടുക്ക്‌ എനിയ്ക്കുണ്ടെന്ന്‌
ഞാനറിഞ്ഞത്‌

നീയെന്റെ
ഇടതുവശത്ത്‌
വന്നപ്പോളാണ്‌ ഞാന്‍
വലതുവശത്താണെന്നറിഞ്ഞത്‌

നിന്റെ
തോക്കിലെ നിറ
എന്നിലൊഴിച്ചപ്പോഴാണ്‌
നിന്റെ ഇര
ഞാനായിരുന്നെന്നറിഞ്ഞത്‌.