Asmo Puthanchira
ഞങ്ങളുടെ
കുട്ടിക്കാലത്ത്‌
പിണക്കത്തിലും
കല്യാണം കഴിഞ്ഞപ്പോള്‍
ഇണക്കത്തിലും
പങ്കുകാരായിരുന്നു.

മക്കളുണ്ടായപ്പോള്‍
ഇണക്കപ്പാതി അവള്‍ക്കും
പിണക്കപ്പാതി എനിക്കും.

മക്കളെ കെട്ടിച്ചയച്ചപ്പോള്‍
ഇണക്കം അവര്‍ക്ക്‌
സ്ത്രീധനമായി
പിണക്കം ഞങ്ങള്‍ക്ക്‌
അന്തിക്കൂട്ടും.