Asmo Puthanchira
ജീവിതം ഒരാഘോഷമാണ്‌
പ്രാര്‍ത്ഥനകളിലേയ്ക്ക്‌
മുഖംതിരിച്ചുനില്‍ക്കുന്ന
നന്മകളാണ്‌.

വഴിതെറ്റിവന്നവരാണെന്ന്‌
ഒരു കൂട്ടര്‍

വരേണ്ടിയില്ലായിരുന്നെന്ന്‌
മറ്റുചിലര്‍

വീഴ്ചകളില്‍നിന്നുള്ള മധുരം
അലിഞ്ഞുതീരുംമുമ്പേ
എഴുന്നേറ്റു നടക്കലാണ്‌
ജീവിതം.