Muzafer Ahammed. V
കളിക്കുമ്പോള്‍ കോലുകൊണ്ട്‌
അടിച്ചുതെറിപ്പിച്ച കുട്ടി
കേശവന്റെ കണ്ണുതുളച്ചു പോയപ്പോള്‍
കൂട്ടുകാര്‍ പറഞ്ഞു:
'ഓടിപ്പൊയ്ക്കോ നിന്നെ
പോലീസു പിടിക്കും.'

അന്നു തുടങ്ങിയ ഓട്ടമാണ്‌
ഹോട്ടലില്‍ വെള്ളംകോരിയും
വിറകുവെട്ടിയും
പാത്രം മോറിയും തളര്‍ന്ന്‌
കിടന്നുറങ്ങുമ്പോള്‍
ട്രൗസര്‍ കീച്ചാന്‍വന്ന സണ്ണിപ്പിള്ളയെ
കറിക്കത്തികൊണ്ട്‌ കുത്തിയപ്പോള്‍
കണ്ടുനിന്നവര്‍ പറഞ്ഞു:
'ഓടിപ്പൊയ്ക്കോ നിന്നെ
പോലീസു പിടിക്കും.'

ഓടിയെത്തിയത്‌
ഹേഡ്‌ പുലിശേഖരന്റെ പണിക്കാണ്‌.
'കക്കുമോ നായേ? ഇല്ലെങ്കില്‍ നിന്നോ.
കൂലിയില്ല'. ഹേഡ്‌ പറഞ്ഞു.

നല്ല വീടായിരുന്നു.
അമ്മയെപ്പോലായിരുന്നു ശാന്തമ്മച്ചേച്ചി.
പക്ഷെ, അവരുടെ നാലാംക്ലാസ്സില്‍ പ ിക്കുന്ന മകള്‍
'ചെക്കാ, ഈ ഹെയറോയില്‍
തലയില്‍ത്തേച്ചുനോക്കിക്കോ' എന്നു
കെഞ്ചിയപ്പോള്‍ സ്വയം പറഞ്ഞു,
എന്നെ പോലീസു പിടിക്കും.

അവിടെനിന്ന്‌
അതേ രാത്രി ഓടിക്കയറിയത്‌
കള്ളവണ്ടിയുടെ കക്കൂസ്‌ മൂലയിലേയ്ക്ക്‌.