Sreekumar Kariyad
കടുംപച്ചയുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കടുംചോപ്പനുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കടുംനീലയുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കടുംമഞ്ഞയുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കടുംകറുപ്പുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കടുംവെളുപ്പുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കടുംകാവിയുടുപ്പിട്ടൊരയ്യപ്പനെക്കണ്ടോ
കോഴിക്കോട്ടും കൊച്ചിയിലും തിരോന്തപുരത്തും
കൊടുങ്ങല്ലൂരും കണ്ണൂരും കാസര്‍കോട്ടും
ഏതുസമയത്തും പ്രത്യക്ഷപ്പെടുന്ന
എപ്പോഴും മായുന്ന
ആ അയ്യപ്പനെക്കണ്ടോ
എന്റെ ഏ അയ്യപ്പനെക്കണ്ടോ