Govindanunni. P.M
ഒരിക്കല്‍ തിരൂരില്‍വച്ച്‌
കറുത്തകണ്ണട ധരിച്ച്‌
പാളം മുറിച്ചുകടക്കുന്ന നിന്നെക്കണ്ടു
ഷൊര്‍ണൂരില്‍നിന്നും കോഴിക്കോട്ടേയ്ക്ക്‌
നാലുമണിക്കൂര്‍ ദൂരമുണ്ടായിരുന്ന കാലത്ത്‌
ഇന്നു കോഴിക്കോട്ടേയ്ക്കുള്ള ദൂരം രണ്ടര മണിക്കൂര്‍
കോഴിക്കുട്ടയും പാട്ടത്തൈരും
വണ്ടികയറാത്ത കാലം
തിരൂരില്‍വച്ചുതന്നെ കാണേണ്ടിവന്നു
തീവണ്ടി മുറിച്ചിട്ട നിന്നെ
കറുത്ത കണ്ണടയുണ്ട്‌ മുഖത്തോടമര്‍ന്ന്‌
പൊട്ടിയിട്ടില്ല
എന്നിട്ടും
അതിന്റെ ചില്ല്‌.

കൂടുതല്‍ കവിതകള്‍