Girija. V.M
അവളെ ഞാന്‍ കാണുന്നൂ
റെയിലിലോടുന്നത്‌.
അരികില്‍ ചെറുമഴ
അതിലൊട്ടുന്നൂ തട്ടന്‍.
അരികില്‍ മരങ്ങളുണ്ടെമ്പാടും
ഇലകള്‍ പച്ചച്ചു തുള്ളുന്നവ
മുടിയും കാറ്റത്തുലഞ്ഞതുപോല്‍
റെയിലിലൂടവളും
മുടിയിലൂടെ കാറ്റു തേരോട്ടം നടത്തുമ്പോള്‍
അവള്‍ ചൊല്ലുന്നു
മാനം നക്ഷത്രം സൂര്യന്‍ പിറ
പതിനാലാംരാവ്‌ ജിന്നുകള്‍ ഒന്നും പെണ്ണിന്‍
മുടിയിങ്ങനെ കാണാന്‍ പാടില്ല
അതെന്തുകൊണ്ടാവാം?
ഇലപോലല്ലേ മുടി?
അറിയില്ലത്‌ വെള്ളം തിളങ്ങുന്നത്‌ നേര്‍ത്ത്‌
അതിലെന്തിനോ തുള്ളിച്ചിരിക്കുന്നത്‌
അഴകമ്പിളി ഓടിയൊഴുകുന്നത്‌
അതെ കുട്ടിക്കാലത്ത്‌
ശരിയങ്ങനെയാവാം