Sujith kumar
ഇന്നു ഞാന്‍
ചില്ലലമാര പൊളിച്ച്‌
അപ്പക്കഷണമെടുത്ത്‌
തണ്ടുവലിശിക്ഷയിലേയ്ക്ക്‌ നടന്നുനീങ്ങുന്നില്ല
കാരണം,
നിയമമോ ഭരണമോ ഒന്നും
കര്‍ക്കശമല്ല എന്നതൊന്നുമല്ല -
എനിക്കു വിശക്കുന്നില്ല എന്നതാണ്‌
അതിനാല്‍ ഞാന്‍ പ്രസംഗിക്കുന്നു
ഞാന്‍ പ്രസംഗിക്കുമ്പോള്‍
പല്ലുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
ഭക്ഷണശകലങ്ങളെ
നിങ്ങള്‍ കാണുന്നുണ്ടാവും
എന്നാലും എനിക്ക്‌ പ്രസംഗിച്ചേ മതിയാവൂ -
കാരണം,
നിങ്ങള്‍ക്കു വിശക്കുന്നുണ്ടല്ലോ.

കൂടുതല്‍ കവിതകള്‍