Sreehari. A.C
ഉച്ചയ്ക്കുറങ്ങാതിരുന്നാല്‍ക്കാണാം
സച്ചിദാനന്ദന്റെ കവിതയിലെ കുട്ടി
കൂര്‍ക്കംവലിച്ചുറങ്ങുന്നത്‌.
അവന്‌ സ്വപ്നമെങ്കിലും ബാക്കിയുണ്ടല്ലോ.
വള്ളത്തോളിന്റെ മറിയം
കണ്‍പോളകള്‍ക്കിടയില്‍
പച്ച ഈര്‍ക്കിലി നാട്ടിയിരിക്കുന്നത്‌
ഇനിയുമുറങ്ങാതെ കാത്തിരിക്കേണ്ടവളല്ലൊ
എ ക്ലാസിലെ കാളി
ബി ക്ലാസിലെ ദാസന്‌
സ്വന്തം മേഘസന്ദേശം (ടങ്ങട) അയക്കുന്നത്‌
അവര്‍ക്ക്‌ ആജീവനാന്ത കണക്ഷന്‍ ഉണ്ടല്ലോ.

ഉച്ചയ്ക്കുറങ്ങാതിരുന്നാല്‍ക്കാണാം
ക്ലാസിലുറങ്ങാറുള്ള മാഷക്ക്‌
പഴയ പാ ്യപദ്ധതിയിലെ
ആമയുടേയും മുയലിന്റേയും കഥ
പുതിയ കുട്ടികള്‍ ഉറങ്ങിപ്പ ിക്കുന്നത്‌
അവര്‍ എല്ലാം സ്വയം പ ിക്കുകയാണല്ലോ