Parakkadavu. P.K
കടല്‍

ഉള്ളില്‍
ഒരു കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്‌
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്‌
വലിച്ചു പുറത്തുകാണിക്കാനാവില്ല
അതിന്റെ തിരയും പതയും.

ചികിത്സ

പനിച്ചുവിറച്ചു തുള്ളുന്ന
വാക്കിന്റെ നെറ്റിയില്‍
മുലപ്പാല്‍ നനച്ചിട്‌.
സംസ്കൃതത്തിന്റെ ബാധയേറ്റ വാക്ക്‌
മുറിച്ചുമാറ്റ്‌.
വാക്കിന്‌ ഉപ്പയും ഉമ്മയുമുണ്ട്‌.
മരണത്തിന്റെ തണുപ്പേല്‍ക്കാതിരിക്കാന്‍
ജീവിതംകൊണ്ട്‌ പൊതിഞ്ഞുവയ്ക്ക്‌.

കൂടുതല്‍ കവിതകള്‍