Narayanan Kalpetta
കുതിരയുമായി പ്രണയത്തിലായ ആന
കൂട്ടുകാരിയുമായി പൊരുത്തപ്പെടാന്‍
വിട്ടുവീഴ്ചകള്‍ ചെയ്തതിന്റെ ഫലമായി
ഒട്ടകമായിത്തീര്‍ന്നു

പെന്‍ഷനുവേണ്ടിയെടുത്ത ഫോട്ടോ നോക്കി
കുതിര തൃപ്തിയോടെ പറഞ്ഞു:
നമ്മള്‍ പെങ്ങളും ആങ്ങളയുംപോലെ