Rajan. C.H
എത്രയെളുപ്പം വഴങ്ങുന്നു
ആദിമൂലത്തോളം
കുട്ടികള്‍ക്കുപോലും

ഒന്നോ രണ്ടോ വൃത്തങ്ങളില്‍
നീണ്ട മൂക്കില്‍
ചെവിയില്‍
തരിശുതലയില്‍
തൂങ്ങിയാടും സമയഗതിയില്‍
നീണ്ട വടിയില്‍
എത്രയെളുപ്പം
ലളിതം

എങ്കിലും
ഒറ്റയ്ക്കു നടന്നുപോകും നിന്നെ
പിന്തുടരുന്നേയില്ല
ആരും

അത്രയെളുപ്പം വഴങ്ങാത്തതായി
ലാളിത്യം.

കൂടുതല്‍ കവിതകള്‍