Tony. K.R
ആരോടു പരാതി പറയാന്‍?
പറഞ്ഞിട്ടെന്തു കിട്ടാന്‍?
കേള്‍ക്കുന്നവരുടെകൂടി
പരിഹാസം ഏറ്റുവാങ്ങാനോ?
ഒരിക്കലുമില്ല
ഞാനെന്നോടുതന്നെ ശട്ടംകെട്ടി
മടങ്ങിവരുംവഴി
ആദ്യം കണ്ടവരോടു പറഞ്ഞു
ഞാനിനി പരിഹാസം കേള്‍ക്കാന്‍വേണ്ടി
ആരോടും പരാതി പറയുകയില്ല
അയാള്‍ പരിഹസിച്ചോ എന്തോ!