Vinod. V
രാത്രിയില്‍ ഉറങ്ങാതിരുന്നാല്‍ കാണാം
നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളായി
താഴേയ്ക്കിറങ്ങിവരുന്നത്‌

വിളറിയ ആകാശം
നനുത്ത മേഘങ്ങള്‍കൊണ്ട്‌
ചന്ദ്രനെ തുടച്ചുമിനുക്കുന്നത്‌

പകല്‍ മുഴുവനും ഓടിത്തളര്‍ന്ന കാറ്റ്‌
ഇലകളില്‍
തലചായ്ച്ചുറങ്ങുന്നത്‌

രാത്രിയിലുറങ്ങാതിരുന്നാല്‍ക്കാണാം
മരങ്ങള്‍ക്കിടയില്‍
നിഴലുകള്‍
നിലാവുരുക്കി പാദസരം പണിയുന്നത്‌.

കൂടുതല്‍ കവിതകള്‍