Subha. G.S
നട്ടുച്ചയെന്നില്ല
പാതിരാവെന്നില്ല
ആളൊഴിഞ്ഞ വഴികളില്‍
പൊയ്ക്കാലില്‍ കാത്തുനില്‍ക്കും
ഓടാനൊക്കുംമുമ്പ്‌
ഒപ്പംകൂടും

വെറുതെ ചിരിപ്പിക്കും
വെയിലു നിലാവാക്കും
ചിറകുമുളപ്പിച്ച്‌
പറവയാക്കും

മുനയൊടിക്കാതെ
ഓരോന്നായി തിരിച്ചുവെക്കും
കരളുപൊളിച്ചെടുത്ത
കാരമുള്ളുകള്‍

തല്ലിയും
തഴുകിയും
ഏറെദൂരം പിന്നിട്ട്‌
ഇല്ലാതെവയ്യെന്നായാല്‍
ഓര്‍ക്കാപ്പുറത്ത്‌
തനിച്ചാക്ക്ി‍
ഒരൊറ്റപ്പോക്കാണ്‌


ജി എസ്‌ ശുഭ
കൂടുതല്‍ കവിതകള്‍

ഒടി
സാമ്പാര്‍
വരികള്‍ക്കിടയില്