Santhosh Koramangalam
(പ്രിയകവി പി പി രാമചന്ദ്രന്റെ ലളിതത്തിന്‌
ഒരു മറുകുറി)

പിഴുതെടുത്തൊരു
നാവിനാല്‍ മധുരമായ്‌
ഇവിടെയുണ്ടെന്നു
കൂവുന്നതെങ്ങനെ?

ചിറകരിഞ്ഞു
പിടയ്ക്കുന്ന പ്രാണനില്‍നി
ന്നൊരു വെറും തൂവല്‍
നല്‍കുന്നതെങ്ങനെ?

കരളുവെന്തു
മരവിച്ച സാക്ഷ്യമായ്‌
അടയിരുന്നു ചൂ
ടേകുവതെങ്ങനെ?

ലളിതമപ്പുറം
ക ിനമീ ജീവിതം
വരിയിലാവി
ഷ്കരിക്കുവാന്‍ ദുഷ്കരം!