Jayakrishnan. A
വൈകുന്നേരം പണിയെല്ലാം കഴിഞ്ഞ്‌
പണിയായുധങ്ങളുമായി
തിരക്കൊഴിഞ്ഞ ബസ്സില്‍ കയറിപ്പോകുന്നു
ആശാരി.
മരക്കൂട്ടങ്ങള്‍ക്കിടയില്‍ത്തന്നെയാവും
അയാളുടെ വീട്‌.
തുണിസഞ്ചിയുമേറ്റി
അയാള്‍ നടന്നുപോകുന്നു.
അയാളിറങ്ങിപ്പോയതില്‍പ്പിന്നെ
ആ ബസ്സനങ്ങിയിട്ടേയില്ല.
ബസ്സ്‌ പോയിക്കൊണ്ടിരിക്കുമ്പോള്‍
ഓരോരുത്തരെയായി
തൊട്ടുഴിഞ്ഞ്‌ തൊട്ടുഴിഞ്ഞ്‌
അയാള്‍ ശില്‍പങ്ങളാക്കിയോ?