Satchidanandan
നിന്‍ കരിംചിരിതീര്‍ന്നുമോടുന്ന
കവിതതന്‍
വണ്ടിക്കുമുതുകില്‍ ഞാന്‍,
കുരുടന്‍,
അടര്‍ തോറ്റോന്‍.
എങ്ങെന്റെ
തകര്‍ന്നവീടെന്നൊരു കിണര്‍വക്കില്‍-
പ്പൊങ്ങിടും പനിക്കൂര്‍ക്കതന്‍
കടുമണംതേടി.

എങ്കിലും ഊണില്‍
കല്ലു കല്‍ക്കണ്ടം!
അതില്‍ തെരുപ്പല്ലുകള്‍
മീട്ടുന്നതേഴ,ല്ലെഴുപതു സ്വരം.

അങ്ങിനെ നീ എന്നുള്ളില്‍.
അറിയാം, ഈയോണത്തിന്‍
ചിന്നിയ ചില്ലില്‍ ലോകം നൂറാകും
ഓരോന്നിലുമുണ്ടാകും
ഓരോ ചമയത്തില്‍ നീ,
ശ്വാസംമുട്ടും രണ്ടാള്‍ക്കും;
ഇരുട്ടില്‍ ഞാന്‍,
ചില്ലിനപ്പുറം നീയും;
മിണ്ടാത്തൊരാഴംപോലെ.

കൂടുതല്‍ കവിതകള്‍