Ajith
ഒരു കൂട്ടില്‍ കുരങ്ങന്‍
പൂമാലയെടുത്ത്‌ കണ്ണാടി നോക്കുന്നു.

കുതിര നനയാത്ത
ചെരുപ്പിട്ടു നില്‍ക്കുന്നു.

തലയില്‍ വെണ്ണവെയ്ക്കുന്ന കൈ
സ്വപ്നംകണ്ട്‌ - കൊക്ക്‌
ഒറ്റക്കാലില്‍ തപസ്സുചെയ്യുന്നു.

കഴുത മൂലയ്ക്കു കരഞ്ഞുനില്‍ക്കുന്നു
ഒരു ജോഡി മൈനകളെ പുറത്തേറ്റി
തൊലിക്കട്ടി വെയിലു കായുന്നു.

കൂര്‍ക്കംവലിയുടെ വെടിയൊച്ചയ്ക്കായ്‌
പുറന്തോട്‌ കാത്തുകിടക്കുന്നു.

സൗഹൃദത്തിന്റെ ശവം മണത്ത്‌
കരടി തിരിഞ്ഞുനടക്കുന്നു.

കൂടുകള്‍ തുറക്കുമ്പോള്‍
മനസ്സൊരു കാട്‌ - അതില്‍
രതിയുടെ നിലാത്തിരി പോലെ
ഓടിയൊളിക്കുന്ന മുയല്‍.