Mohanakrishnan. V
ഒന്നാംക്ലാസില്‍നിന്ന്‌
വേഗം പുറത്തുകടന്നു
തറ പറ തവള
ഒറ്റച്ചാട്ടത്തിന്‌
രണ്ടാംക്ലാസിലെത്തി
അതാണ്‌ കുഴപ്പമായത്‌
പിന്നെയും ചാടേണ്ടിവന്നു
പത്താംക്ലാസ്സിലെത്തിയിട്ടും
ചാട്ടം നിര്‍ത്താന്‍ പറ്റിയില്ല
ഇപ്പോഴും ചാട്ടംതന്നെ
ഗവേഷണച്ചാട്ടം
കരയിലേയ്ക്കു കയറിയും
വെള്ളത്തിലേയ്ക്കിറങ്ങിയും
തവളയുണ്ടായത്‌
കരയിലോ വെള്ളത്തിലോ
എന്നറിയാന്‍
അതുകഴിഞ്ഞാല്‍
തറ പറ തവള
എന്നുതുടങ്ങും
ഒന്നാംക്ലാസ്സിലിരിക്കും.