Unnikrishnan. N.G
മഹാത്മജി ചര്‍ക്ക തിരിച്ചു
നെഹറുവോ
മകള്‍ക്കു കത്തുകള്‍ കുറിച്ചു

നിരാഹാരനാളില്‍
കുമാരപിള്ളസാര്‍
കിറുകൃത്യം
മീശ മുറിച്ചു

തടവ്‌ ഏകാന്തത
മടുപ്പും കൊല്ലാതെ
നടത്തി ജീവിതം

അടുക്കളപ്പണി ഒഴിഞ്ഞു
മക്കള്‍ക്ക്‌ അവരുടെ കഞ്ഞി
അവരുടെ കറി
കളി ചിരികളായ്‌

പക്ഷിച്ചിലപ്പുപോലായ
മനുഷ്യശബ്ദത്തില്‍
പ്രദോഷസന്ധ്യയില്‍
ശിവപഞ്ചാക്ഷരം
ഉരുക്കഴിച്ചമ്മ
തനിയെ

എണ്‍പതിന്‍
അവസാനപാദം
തെളിച്ചെഴുതുന്നു