Unnikrishnan. N.G
അവളുടെ ശ്വാസം
മുറിഞ്ഞു മുറിഞ്ഞ്‌

കിലോക്കണക്കു സ്നേഹം
വയറ്റത്തു ചുറ്റിക്കിടന്നിട്ടും

സമാധാനമായി
ഉറങ്ങേണ്ടതല്ലേ

തീക്കൊള്ളിക്കുത്തേറ്റ്‌
വലിച്ചു കൈ

സ്വച്ഛം
ശ്രുതിമധുരം
ശ്വാസം

സ്നേഹം വേറെ
ശ്വാസോച്ഛ്വാസം വേറെ