Unnikrishnan. N.G
മൂക്കുംകുത്തി
മലര്‍ന്ന്‌
നടു പക്കും
തല്ലി
കുട്ടിക്കരണം
മറിഞ്ഞ്‌

പലമാതിരി
പലവട്ടം

ഒരു കുഞ്ഞിന്റെ
വീട്‌ വഞ്ചി പുഴ
മരം കിളി
സൂര്യന്‍
ചിത്രത്തില്‍
ഒഴുക്കുവരകള്‍ പോലെ
വീഴാന്‍

ആയില്ല
നരച്ചിട്ടും
കുരച്ചിട്ടും

അമ്മേ
എന്നു കരയാനും