Unnikrishnan. N.G
ഒരൊറ്റ കുതിപ്പ്‌

സൂചിച്ചുണ്ടന്‍
പറന്നുപോയി

പ്രവൃത്തിമാപിനി
പൂജ്യം

ചെലവ്‌ ഊര്‍ജ്ജം
ആത്മഹത്യചെയ്ത കര്‍ഷകരുടെ
വായ്പ പോലെ

എഴുതിത്തള്ളുക തന്നെ

എങ്കില്‍
പേശികള്‍ ശ്വാസം രക്തം
ഇച്ഛയും ഇണങ്ങി
ഇപ്പൂച്ചയുടെ പാഴ്ക്കുതിപ്പ്‌?

വാക്കിലേക്കൊടിയാത്ത
കാട്ടുമിന്നലോ!