Sebastian
നിമിഷം പോരാ നിന്നെ ഓര്‍ക്കാന്‍
മുന്നിലും പിന്നിലുമുള്ള നിമിഷങ്ങളെ മറന്നുകൊണ്ട്‌.

ഇമയ്ക്കു താങ്ങാവുന്ന ഭാരം ഓര്‍മ്മയ്ക്കുണ്ട്‌.
നിമിഷത്തിന്‌ മുന്നിലും പിന്നിലുമുള്ളതിനപ്പുറം.

ഓര്‍മ്മയെ നിമിഷംകൊണ്ട്‌ ഹരിച്ച്‌
ശിഷ്ടംവരുന്ന ഒറ്റയാകുമോ പ്രേമം?

തൊട്ടുപിന്നിലും മുന്നിലുമുള്ള നിമിഷങ്ങളെ
കൂട്ടിയും കുറച്ചും ഗുണിച്ചുംകൊണ്ട്‌?