Sebastian
മഞ്ഞുകാലത്തെ ഭയക്കുന്ന
ഒരു ഹൃദയമുണ്ടായിരുന്നു.

ശിശിരഋതുവിലെ ആദ്യപുലരിയില്‍
അത്‌ ഒളിയ്ക്കാനുള്ള ഇടങ്ങള്‍ തേടും.
മഞ്ഞുവീണതാകയാല്‍
മലകളിലോ മരങ്ങളിലോ
ഇലകളിലോ പൂക്കളിലോ പുല്‍ത്തുമ്പിലോ
അതിനിടം കിട്ടുകയില്ല.
തണുത്തുറഞ്ഞതിനാല്‍
പുഴകളിലും തടാകത്തിലും.

രാത്രിയില്‍ ഒളിക്കാനിടംതേടി
തണുത്തുവിറച്ച്‌
ഭയത്തോടെ അതു മിടിക്കുന്നത്‌
മഞ്ഞുപക്ഷികള്‍ കേള്‍ക്കില്ല.

എങ്കിലും
പുലരിയില്‍
ചുവന്നുതുടുത്ത്‌ ഉയര്‍ന്നുവരുന്ന
ഒരു ഹൃദയത്തെ
താഴ്‌വാരങ്ങളിലെ മരങ്ങള്‍
നോക്കിനില്‍ക്കും.