Sebastian
വേസ്റ്റുകള്‍ കളയുന്നിടത്ത്‌
പ്ലാസ്റ്റിക്കുകിറ്റിലാക്കി നിക്ഷേപിച്ചു
വഴുക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം.

സ്പന്ദിക്കുന്ന അതിനെ
നായയോ കാക്കയോ ഭക്ഷണമാക്കും.

പരതുന്ന തെരുവുകുട്ടികള്‍
അതുകണ്ട്‌ ഭയപ്പെടും.

ചീഞ്ഞ കുടല്‍മാലയും ദുര്‍ഗ്ഗന്ധവും
അതിന്റെ കൂട്ടുകാരാവും.

പക്ഷെ,
ശൂന്യമായ നെഞ്ചിനുള്ള്‌
എരിഞ്ഞുകൊണ്ടിരിക്കും
പാകമാകാതെപോയ
ഒരു ഹൃദയത്തെ ഓര്‍ത്ത്‌.