Vasudevan Korom
തെങ്ങിന്റെ മുകളിലെ
കാക്കക്കൂട്ടില്‍ പോയിരുന്നാല്‍ കാണാം
കടല്‍ ചിറകടിച്ച്‌
പാറമേല്‍ക്കയറിയിരിക്കുന്നത്‌

പാറയില്‍ പോയിരുന്നു
തിരികെ നോക്കിയപ്പോള്‍
തെങ്ങിന്‍മുട്ടയുടെ
കുലകണ്ടു

ആകാശത്തിലെ മറുകില്‍
കടലുകടക്കുകയാണ്‌
മുകിലിനെപ്പോലെ

ഇപ്പോള്‍ സൂര്യന്‍
ഒരു സ്വര്‍ണ്ണച്ചകിരിയാണ്‌
നേരിയ രശ്മികള്‍ പിരിച്ച്‌
കയറുണ്ടാക്കുന്നു
കടലുവക്കത്ത്‌
ചകിരിപ്പണിക്കാര്