Vasudevan Korom
രാത്രി തിമര്‍ത്തുപെയ്യുന്നതിനിടയില്‍
കിണറ്റില്‍ വീണ വെള്ളത്തെ
രാവിലെ അമ്മൂമ്മ
കോരിയെടുത്തു

മുള്ളില്‍ കൊരുത്തുപോയ
മഴയാണ്‌
തുള്ളിമഞ്ഞായി
ഞാന്നുകിടക്കുന്നത്‌.

ഉണക്കാനിട്ട തുണി പുതച്ച്‌
ടെറസ്സിലുറങ്ങി
കുറച്ചു മഴ

കുഞ്ഞുങ്ങളുടെ
പുള്ളിക്കുടയില്‍ വീഴാന്‍
ഒരു മേഘം പതുങ്ങിനിന്നു