Muraleedharan. T.K
ആട്ടും തുപ്പും തിണര്‍ത്തുകിടക്കുന്ന
വഴികളുടെ അടരുകള്‍ക്കുള്ളില്‍
കുടുങ്ങിക്കിടന്നു ഒരു വീട്‌!

വേരുകള്‍ പോയി
പച്ചനിറം പോയി
വീര്‍പ്പുമുട്ടുന്നു മരങ്ങള്‍, കിളികള്‍

ആകാശം ചിറകുവിരുത്തിയ പരുന്തുകള്‍ പറ്റിക്കിടക്കുന്നു,
പരിചയം നടിക്കുന്നു ചില പെരുമാറ്റങ്ങള്‍
.......................................................................................
......................................................................................!

ആരോ അകത്തേയ്ക്കു ക്ഷണിച്ചു
ചാരിക്കിടന്ന്‌ ഇരുട്ടിലേയ്ക്കു കാലുകള്‍ കയറ്റിവച്ച്‌
ഒരാള്‍ സംസാരിച്ചുതുടങ്ങി,
മുന്നിലെ കണ്ണാടിയിലൂടെ പിന്‍സീറ്റിലേയ്ക്ക്‌
കണ്ണുകളിറക്കി
വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന
സമര്‍ത്ഥനായ ഡ്രൈവറെപ്പോലെ!