Raman. P
ഒരു താള്‍ മറിക്കുംപോലെ
ഒരുകൂട്ടം മനുഷ്യരെ വിട്ടു ഞാന്‍ പോന്നാല്‍,
പിന്നീടതേക്കുറിച്ചെഴുതിയാല്‍,

ഓരോ പുറവും
ഒരുകൂട്ടം മനുഷ്യരെ വിട്ടുപിരിയുന്ന ഹൃദയത്തോടെ
ആളുകള്‍ മറിച്ചാല്‍,

ആ ഹൃദയഭാരം
ലോകം എങ്ങനെ താങ്ങും?

അതാണ്‌
ഈ നീണ്ട മൗനം

ഞാനാണെങ്കില്‍
മനുഷ്യക്കൂട്ടങ്ങളെ
വിട്ടുപോന്നുകൊണ്ടേയിരിക്കുന്നു,

കടവുകളില്‍നിന്ന്‌
ഊര്‍ന്നുപോകുന്ന
പുഴപോലെ