Sasthrusarmman. A
മരിച്ചപ്പോള്‍
ശവമെഴുന്നേറ്റുപോയി

അവസാനത്തെ തീട്ടവും അടിവസ്ത്രവും
അവസാനത്തെ വിയര്‍പ്പും തുപ്പലും
ഉറ്റവര്‍ക്കായി കരുതിവെച്ച്‌

പോലീസെടുത്തു അടിവസ്ത്രം
തുപ്പലും തീട്ടവും തെരുവുപട്ടിക്ക്‌

അവസാനത്തെ വിയര്‍പ്പു തുടച്ചെടുത്തു
ഏതോ ചെരുപ്പ്‌

അനാഥമല്ലാതായി
ആ മരണം അങ്ങനെ