Sreekumar Kariyad
ചൂല്‍ത്തുമ്പുകൊണ്ടാണമ്മ
എടുത്തുകളഞ്ഞത്‌
ആഞ്ചലോ ചിലന്തിയെ

വീടിന്റെ മോന്തായത്തില്‍
ഗൂഢകര്‍മ്മത്താല്‍ തീര്‍ത്ത
മാര്‍ബിള്‍ശില്‍പവും തല്ലി-
ത്തകര്‍ത്തുകളഞ്ഞമ്മ

ഞങ്ങള്‍ക്കുവേണ്ടാ എട്ടു
കൈയ്യുള്ള പ്രതിഭകള്‍
ഞങ്ങള്‍ക്കുവേണ്ടാ മൈക്ക-
ലാഞ്ചലോ പ്രതിമകള്