Sreehari. A.C
ലാളിച്ചുപെറ്റലതയ്ക്ക്‌
നളിനി എന്നു പേരിട്ടു ആശാന്‍
ജീയുടെ സൂര്യകാന്തിയേക്കാള്‍
ദിവാകരനെ സ്നേഹിച്ചു അവള്‍

പ്രേമിച്ചുപെറ്റ ഹിന്ദുലേഖയ്ക്ക്‌
കമലയെന്നു പേരിട്ടു മാധവന്‍
ബോധേശ്വരന്റെ സുഗതയേക്കാള്‍
കൃഷ്ണനെ കാമിച്ചു അവള്‍

പെഴച്ചുപെറ്റ കവിതയ്ക്ക്‌
വികൃതി എന്നു പേരിട്ടു ഞാന്‍
പേരുവിളി കഴിഞ്ഞപ്പോഴേക്കും
കമല സുരയ്യയായ്‌
നളിനി ജമീലയായ്‌