Sivakumar M
വാക്കു വക്കാണിച്ച്‌
പിണങ്ങിപ്പോയി മുക്കിലിരുന്നു

ഞാനിനിയെങ്ങനെ
കവിതയെഴുതും?

കൂട്ടിനുവന്ന വാനിലപ്പോള്‍
കരിമുകിലിന്റെ പാവക്കൂത്ത്‌

സങ്കല്‍പചിത്രങ്ങളുടെ സ്വാരസ്യം
നുകര്‍ന്നേനൊന്നൊഴികെ,
അത്‌...?

മോന്തിക്ക്‌
ചുമരിനുമുന്നില്‍
വിരലുകള്‍കൊണ്ടു
നിഴല്‍നാടകമാടിനേന്‍

ആനയും പൂനയും
മാനും മയിലും മറയില്ലാതെ
തെളിഞ്ഞുവെങ്കിലും
തെളിയാതെ
അതുമാത്രം..

പിന്നെയെണീറ്റുനിന്നേന്‍
ചുമരിന്നഭിമുഖം
പൂര്‍ണ്ണകായനായ്‌

കൂടുതല്‍ കവിതകള്‍