Vinod. T.P
അടിവസ്ത്രം
കീറിപ്പോകുമെന്നത്‌
സരസവും തീക്ഷ്ണവുമായ
ഒരു ഭീഷണിയാണ്‌

ഒരു പക്ഷേ
അപ്രതിരോധ്യമായ
ചിലതിനെക്കുറിച്ചുള്ള
അസഭ്യമായ അറിയിപ്പ്‌

സമയത്തില്‍നിന്നുള്ള
സൂചനകളെ
ഇതുപോലെ കേട്ട്‌
പേടിക്കുന്നതുകൊണ്ടാവുമോ
ജീവിതങ്ങള്‍
ഒന്നിനുമുകളില്‍ ഒന്നായി
വാക്കുകളെ
ഉടുത്തുകൊണ്ടിരിക്കുന്നത്‌?