Jayashree
മഴവെള്ളപ്പാച്ചിലില്‍
കൈകാലിട്ടടി
മലവീണു മൂടുമ്പോള്‍
പ്രാണവെപ്രാളം
വന്മരം വീണതിന്‍
കീഴെപ്പിടഞ്ഞിട്ടു
പാതിയരഞ്ഞും
പാതിയിഴഞ്ഞും

ഇറയം തൂത്തുതളിച്ച വെള്ളം
ആരോ എടുത്തൊഴുക്കുകയായിരുന്നു

ചവറും മണ്ണും ആരോ
കുടഞ്ഞിടുകയായിരുന്നു

ആരോ
കാല്‍ച്ചുവടൊന്നമര്‍ത്തിവെച്ചതായിരുന്നു

ആരുടെ ഉറുമ്പാണു ഞാന്‍?