Bindu Krishnan
യാത്രയാകുന്നു നാം
പിന്നിലെ കാഴ്ച കാണും
കണ്ണാടിക്കഷണം നീ
ചരിച്ചു ശരിയാക്കിവയ്ക്കുന്നു
ശരിക്കു കാണുവാന്‍
നീ,യെന്‍ മുഖം
ഞാന്‍ നിന്‍ കണ്ണുകള്‍

വേണ്ട
സിന്ദൂരതൃക്കണ്ണു തുറന്നു ഞാന്‍
ഭസ്മമാക്കുമാ ചില്ലുകഷണം
മുന്നില്‍ നോക്കാതെ
മുന്നോട്ടുപോയി നീ
എന്നെയുംകൂടി
ജ്വാലയാക്കുംമുമ്പ്‌