Bindu Krishnan
സ്നേഹശൈത്യത്തില്‍
ഹൃദയം കോച്ചുമ്പോള്‍
പുതപ്പുനീക്കി ഞാന്‍
മഞ്ഞത്തിരിക്കും

കരള്‍ പിഴിഞ്ഞ നീര്‍
കവിളിലൊഴുകുമ്പോള്‍
കുട കളഞ്ഞു ഞാന്‍
മഴയില്‍ നൃത്തം ചെയ്യും

അടക്കും ക്രോധച്ചൂടില്‍
അകങ്ങളെരിയുമ്പോള്‍
ചെരിപ്പഴിച്ചു ഞാന്‍
വെയിലത്തുലാത്തും

അറിയില്ല നീയെന്‍
മനസ്സിന്‍ ഋതുക്കള്‍
അറിയാതിരിക്കാനായ്‌
പ്രകൃതി തീര്‍ക്കും മറ.