Asmo Puthanchira
അവള്‍ മരുന്നു കഴിച്ചുതുടങ്ങുന്നു
രോഗം അവളോട്‌
കലഹിച്ച്‌ പടിയിറങ്ങുന്നു

ആകാശം മേഘാവൃതമായിരുന്നു
അന്ന്‌ ഭൂമിയില്‍
മിന്നാമിനുങ്ങുകള്‍ പാറിനടന്നു

മൂന്നുപേര്‍ സംസാരിച്ചുകൊണ്ടിരുന്നു
അപ്പോള്‍ അവിടെയില്ലാത്ത
നാലാമതൊരാള്‍ നരകത്തിലായിരുന്നു

കൂടുതല്‍ കവിതകള്‍