Pushpangadan M
ഒരുവനൊരു വഴി നടന്നേന്‍
ഒരുപടയതു വഴി നടന്നേന്‍
പടയില്‍ പല പടല വിരിഞ്ഞേന്‍
പടലയില്‍തല പലതു വളര്‍ന്നേന്‍.

ഒരുതലക്കൊരു മറുതല വന്നേന്‍
മറുതലയില്‍ു‍മറു പടല വളര്‍ന്നേന്‍
മറുപടലയിലൊരു മറുപട വന്നേന്‍
മറുപടയൊപ്പം മറുവഴി വന്നേന്‍.

തലയും മറുതലയും
തലതേടിത്തമ്മിലലഞ്ഞേന്‍.
പടയും മറുപടയും
പടമാറി ത്തമ്മിലടിച്ചേന്‍.
വഴിയും മറുവഴിയും
വഴിമുട്ടിത്തിരികെ നടന്നേന്‍.

തലയില്ലാവഴിയില്‍ നിന്നേന്‍
വഴിയില്ലാത്തലയും പടയും.

കൂടുതല്‍ കവിതകള്‍