Bijoy Chandran
ഇടയ്ക്കെന്താണു നീ
പറഞ്ഞത്‌? പെട്ടെ-
ന്നൊരു കടല്‍ നമ്മെ
മറികടന്നുപോയ്‌

ഭയന്ന കാറ്റിന്റെ
നനഞ്ഞ പേജുകള്‍
പിറുപിറുക്കുന്ന
ചില കവിതകള്‍

ഇനിയൊരിക്കലും
വിളിക്കരുതെന്നോ,
അതോ ഒരിക്കലും
മറക്കരുതെന്നോ?

അകലങ്ങള്‍ പങ്കി-
ട്ടെടുത്തൊരു വെറും
ടെലിഫോണിനുള്ളില്‍
തടവിലായി നാം

കൂടുതല്‍ കവിതകള്‍