Banesh M S
ഒരു പെയ്ന്റ്‌ നിള
എന്നു പറയുമോ
ഓള്‍ഡ്‌ കാസ്ക്‌ റമ്മിന്റെ
മുഴുക്കുപ്പിയില്‍
പകുതികിട്ടിയ
ഭാരതപ്പുഴയെ?

ഈ കരിമണലില്‍ അതു വീഴ്ത്തി
മണ്ണിനെ നിളാതീരമാക്ക്‌.
എന്നിട്ട്‌ കുഴിച്ചിട്‌,
ആശുപത്രിയുടെ ഏഴാംനിലയില്‍
മരണമുഹൂര്‍ത്തത്തില്‍
പിച്ചുംപേയും പറഞ്ഞ
വൃദ്ധമായ ഈ ഓര്‍മ്മയെ.