Banesh M S
ഇനി
ഞാനാവാം.
അടയ്ക്കുക വായ്‌.
അനുകരിക്കുകെന്നെ,
അനുസരിക്കുകെന്നെ
എന്നെ ഞാനനുസരിക്കുംപോലെ
നിങ്ങളെ ഞാനനുസരിക്കുംപോലെ
അനുകരിക്കുംപോലെ
ഞാന്‍
കു
റേ
നേ

മാ
യി
ങ്ങ
നെ
മൗനമായപേക്ഷിക്കുംപോലെ
കാലില്‍ വീണുകിടന്ന്‌
ഇപ്പോഴും
യാചിക്കുംപോലെ