Banesh M S
ആലസ്യത്തില്‍നിന്ന്‌ ഒരു കൈ
ആകാശത്തേയ്ക്കു കര്‍ക്കശമായി ചുഴറ്റിക്കൊണ്ട്‌
മറുകൈ ബലിഷ് മായി വീശിക്കൊണ്ട്‌
കാലുകള്‍ മസിലൂര്‍ജ്ജം സംഭരിച്ചു കുടഞ്ഞ്‌
കഴുത്തു ക ിനം ഉലച്ച്‌
നടു പിറകിലേയ്ക്കു വളച്ച്‌
മുക്രയാല്‍ കാളയേയും തോല്‍പിച്ച്‌
ഉടല്‍ഞ്ഞൊട്ടുകള്‍ പൊട്ടിച്ച്‌
ക്രുദ്ധനായ മൂരിയെ ആട്ടിയോടിച്ച്‌
ഭൂതക്കിടക്കയും
വര്‍ത്തമാനക്കിടക്കയും ത്യജിച്ച്‌
ഭാവിക്കിടക്കയിലേയ്ക്ക്‌ വിരല്‍നുണഞ്ഞ്‌
വീണ്ടും ചെരിഞ്ഞുകിടന്നു.