Banesh M S
പതിനേഴുവയസ്സിനിടെ
എത്ര തവണ കിളിര്‍ത്തും
എത്ര തവണ കൊഴിഞ്ഞും
എത്രയെത്ര പാവാടകളുടെ
ത്രസിപ്പിക്കുന്ന ഞൊറിയറിഞ്ഞും
എത്ര ജീന്‍സിന്റെ കോള്‍മയിരറിഞ്ഞും
എത്ര യുവജനോത്സവങ്ങളിലെ
ഭരതനാട്യത്തുണി പിണഞ്ഞും
എത്ര മൃദുലമാം സോപ്പിലലിഞ്ഞും
എത്രയെണ്ണയാല്‍ തേന്‍പോല്‍ ലയിച്ചും
എത്ര വിയര്‍ത്തൊട്ടിയും എന്നിങ്ങനെ
കര്‍ക്കശമായി പിടിക്കപ്പെട്ട പെണ്ണിന്റെ
ഊഴം കാത്ത്‌ ക്യൂ നില്‍ക്കുമ്പോഴും
കണങ്കാലിനെ മാത്രം നോക്കി
കവിത കരഞ്ഞുതീര്‍ക്കുന്നു
ഒരരാഷ്ട്രീയവാദി.